സിപിഎം മുതിർന്ന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് പൊളിറ്റ്ബ്യൂറോയിലും സംസ്ഥാന കമ്മിറ്റിയിലും പ്രായപരിധിയിൽ ഇളവ് നൽകാൻ സിപിഎം. സംസ്ഥാന സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം.
മുതിർന്ന നേതാവ് ഇപി ജയരാജനെയും കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ധാരണയായെന്നാണ് ലഭിക്കുന്ന വിവരം. മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് നേരത്തെ ഇപി ജയരാജൻ സൂചിപ്പിച്ചിരുന്നു.
എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, അശോക് ദാവ്ളെ, ബിവി രാഘവലു എന്നിവർ പങ്കെടുക്കും. പിണറായി വിജയൻ, എ വിജയരാഘവൻ, എംഎ ബേബി, എംവി ഗോവിന്ദൻ എന്നീ പിബി അംഗങ്ങൾ കേരളത്തിലുണ്ട്.