സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 64,080 രൂപയും ഗ്രാമിന് 8,010 രൂപയെന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,600 രൂപയാണ്. വെള്ളി വിലയില്‍ ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 106 ലെത്തി. ആഗോള സ്വര്‍ണ്ണവിലയിലും വര്‍ധന.
ഓഹരി വിപണികളിലെ കടുത്ത ലാഭമെടുപ്പും, യുഎസിന്റെ നിരക്കു യുദ്ധ ഭീഷണിയും സ്വര്‍ണ്ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആഗോള സ്വര്‍ണ്ണവില 24 മണിക്കൂറിനിടെ 1.08% വര്‍ധിച്ചു. അതായത് സ്വര്‍ണ്ണം ഔണ്‍സിന് 31.91 ഡോളര്‍ വര്‍ധിച്ച് 2,890.47 ഡോളറിലെത്തി.