കൊല്ലം: ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയാണ് മദ്യലഹരിയില്‍ ജോലിക്കെതിയത്. ഇതേത്തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതർ പരാതി നല്കി. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചുവെന്ന് കണ്ടെത്തി.
പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രകാശാണ് ജോലി സമയത്ത് മദ്യപിച്ച് ലക്ക് കെട്ട് സുരക്ഷാ ഭീഷണിയുണ്ടാക്കിയത്. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിലൂടെ വന്‍ സുരക്ഷാ വീഴ്ചയുണ്ടായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് എയിഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യപിച്ച് ലക്ക് കെട്ടത്.