തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര തന്നെ ഇനി ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു. എന്നാല്‍ താരത്തിന് എങ്ങനെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കിട്ടിയത്. ഡയാന കുര്യനായിരുന്ന താരം നയന്‍താര എന്ന പേരിലാണ് സിനിമാ രംഗത്ത് എത്തിയത്. 2003-ല്‍ മനസ്സിനക്കരെ എന്ന ചിത്രത്തില്‍ നായികയായി എത്തി.
2005-ല്‍ തമിഴ് സിനിമയിലെ അയ്യ എന്ന ശരത് കുമാര്‍ ചിത്രത്തില്‍ നായികയായി എത്തി. വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂപ്പര്‍സ്റ്റാര്‍ താരങ്ങള്‍ക്കൊപ്പം നയന്‍താരയുടെ ചിത്രങ്ങല്‍ വന്നു. ഗജനി, വില്ല, വില്ല്, യാരടി നീ മോഹിനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായി നയന്‍സിനെ മാറി.
പിന്നീട് ഒപ്പം അഭിനയിച്ച താരങ്ങളായ സിബു പ്രഭുദേവ എന്നിവരുമായി ഗോസ്സിപ്പ് കോളങ്ങളില്‍ നയന്‍സ് നിറഞ്ഞു. തെലുങ്ക് ചിത്രമായ ശ്രീ രാമ രാജ്യം പൂര്‍ത്തിയാക്കിയ ശേഷം സിനിമ വിടുമെന്നും താരം പ്രഖ്യാപിച്ചു. എന്നാല്‍ പ്രഭു ദേവയുമായുള്ള ബന്ധം തകര്‍ന്നതോടെ നയന്‍താര തന്റെ തീരുമാനം മാറ്റി സിനിമ രംഗത്തേക്ക് തിരിച്ചെത്തി.
മൂന്ന് വര്‍ഷത്തെ വിരാമത്തിന് ശേഷം രാജാ റാണി, ആറം തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ അഭിനയിച്ച് വീണ്ടും ഹിറ്റ് ചിത്രങ്ങള്‍ സ്വന്തം കൊടുക്കാന്‍ തുടങ്ങിയതോടെയാണ് നയന്‍താരയ്ക്ക് ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന പദവി വന്ന. 2015-ല്‍ ഒരു മാസത്തിനുള്ളില്‍ മായ, നാനും റൗഡി താന്‍ എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയതോടെ ഈ പദവി താരം ഉറപ്പിച്ചു.