. ‘മാര്‍ക്കോ’ സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ ടെലിവിഷന്‍, ഒ.ടി.ടി നിരോധനത്തെ വിമർശിച്ചു കൊണ്ട് സംവിധായകൻ വി എ ശ്രീകുമാര്‍ രംഗത്ത്. ലോകത്ത് വയലന്‍സിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. എന്നാല്‍ അതിനെ നിരോധിച്ച് കുറ്റം ചാര്ത്തിയാല് തീരുന്നതല്ല പ്രശ്നം. ‘മാര്‍ക്കോ’ സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ ടെലിവിഷന്‍, ഒ.ടി.ടി നിരോധനത്തെ പിന്തുണയ്ക്കുന്നില്ല എന്നും ശ്രീകുമാർ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. സ്വാധീനമുള്ള അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് ആര്‍ട്ട്.
നന്മയാണ് ആര്‍ട്ടില്‍ ഏറെയും. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ. സ്വാധീനിച്ചാല്‍ തന്നെ ഉപയോഗിക്കാനുള്ള നിരോധിത ലഹരികള്‍ എങ്ങനെ സ്കൂള്‍ കുട്ടികളില്‍ വരെ എത്തുന്നു?എന്നും ശ്രീകുമാർ ചോദിക്കുന്നു . സിനിമയിലെ കൊക്കയിന് ഗ്ലൂക്കോസ് പൊടിയാണ്. നാട്ടില്‍ ഉള്ളത് ഒര്ജിനലുമാണ് എന്നാണ് വിഎ ശ്രീകുമാര്‍ പറയുന്നത്.നാര്‍ക്കോട്ടിക് ബിസിനസ് അവസാനിക്കാന്‍ ജനജാഗ്രത വേണം. മാര്‍ക്കോയുടെ സാറ്റലൈറ്റ്, ഒ.ടി.ടി പ്രദര്‍ശനം നിരോധിക്കുന്നതിനെ പിന്തുണക്കുന്നില്ല എന്നും ശ്രീകുമാർ വ്യക്തമാക്കി.