കണ്ണൂര്‍: മോദി ഭരണത്തില്‍ സര്‍വ്വ മേഖലയിലും വര്‍ഗീയവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ രാജ്യം ഭയാശങ്കയിലാണെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. ചരിത്രം തിരുത്തിയെഴുതുകയും പാഠപുസ്തകങ്ങള്‍ കാവിവല്ക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതോക്കെ കാരണം രാജ്യത്തിന്റെ നാളത്തെ അവസ്ഥയെന്താകുമെന്നത് ആശങ്കപ്പെടുകയാണെന്നും കടന്നപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് എസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ പാമ്പന്‍ മാധവന്റെ മുപ്പത്തി മൂന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇ പി ആര് വേശാല, യു ബാബുഗോപിനാഥ്, എം ഉണ്ണികൃഷ്ണന്, സന്തോഷ്കാല, കെ എം വിജയന്, ടി കെ എ ഖാദര്‍, കെ സി അബ്ദുല്‍ ഖാദര്‍,സന്തോഷ് വി കരിയാട്, രാജേഷ് മാത്യു പുതുപ്പറമ്പില്‍, ആര്‍ട്ടിസ്റ്റ് ശശികല, രാമചന്ദ്രന് തില്ലങ്കേരി, കെ പി ദിലീപ് , റനീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.