2020ൽ റിലീസ് ചെയ്ത് നയൻതാര ചിത്രമാണ് മൂക്കുത്തി അമ്മൻ. ഇപ്പോഴിതാ മുക്കൂത്തി അമ്മന്റെ രണ്ടാം ഭാഗത്തിന് തുടക്കമായിരിക്കുകയാണ്.
നടനും സംവിധായകനുമായ സുന്ദർ സി അണിയിച്ചൊരുക്കുന്ന ‘മുക്കൂത്തി അമ്മൻ 2’ ന്റെ പൂജ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ്.
മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിനായി നയൻതാര ഒരു മാസത്തെ വ്രതത്തിലാണെന്നാണ് നിർമാതാവ് ഇഷാരി കെ ഗണേഷ് പറയുന്നത്. നയൻതാര മാത്രമല്ല അവരുടെ കുട്ടികൾ പോലും വ്രതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ഒരു പാൻ ഇന്ത്യൻ ചിത്രമാകുമെന്നും നിർമാതാവ് വ്യക്തമാക്കി. ഇംഗ്ലീഷ് മാധ്യമം പുറത്തുവിട്ടിരിക്കുന്നത് റിപ്പോർട്ട് പ്രകാരം 100 കോടിയാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിനായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലം 12 കോടി ആണെന്നും റിപ്പോർട്ടുണ്ട്.