മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാർഥിനികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു. പെണ്‍കുട്ടികള്‍ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം ലഭിച്ചു.എടവണ്ണ സ്വദേശിയുടെ പേരിലുള്ള ഒരു നമ്പറില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോണിലേക്ക് കോള്‍ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു, ബുധനാഴ്ച ഉച്ചയോടെയാണ് താനൂർ ദേവദാർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായ ഫാത്തിമ ഷഹദയെയും അശ്വതിയെയും കാണാതെയാകുന്നത്. പരീക്ഷയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്കൂളിന്റെ പരിസരത്ത് എത്തിയെങ്കിലും കുട്ടികള്‍ പരീക്ഷ എഴുതിയിട്ടില്ല.
അതിനിടെ, ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടികള്‍ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. സ്കൂള്‍ യൂണിഫോമില്‍ വീട്ടില്‍നിന്നിറങ്ങിയ കുട്ടികളെ മറ്റൊരുവസ്ത്രം ധരിച്ചനിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ഇരുവരും തിരൂരില്‍നിന്ന് ട്രെയിനില്‍ കയറി കോഴിക്കോട് എത്തിയിരിക്കാമെന്നാണ് നിഗമനം.