ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് സമർപ്പിച്ച അടിയന്തര അപേക്ഷ യു.എസ്. സുപ്രീംകോടതി തള്ളി. പാകിസ്ഥാനിൽ ജനിച്ചതുകൊണ്ടും മുസ്ലിം ആയതിനാലും ഇടയിൽ കടുത്ത പീഡനം നേരിടേണ്ടി വരുമെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് റാണ അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷയാണ് കോടതി തള്ളിയത്.
തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. 2008 നവംബർ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകൾക്കുവേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്.