തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഉയര്‍ന്ന ചൂട് തുടരും. ഉയര്‍ന്ന താപനില മുന്നറിയിപ്പ് അടുത്ത മൂന്ന് ദിവസം കൂടി തുടരാനാണ് സാധ്യത. ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചു.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക, ശീതളപാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ മധ്യ തെക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമാകും മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത ചൊവ്വഴ്ചയ്ക്ക് ശേഷം കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായേക്കും.