മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ കുഴഞ്ഞു വീണ് മരിച്ച ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൽ ലത്തീഫിന്റെ മരണകാരണം ഹൃദയാഘാതം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . ഇതോടെ മർദ്ദിച്ച ബസ് ജീവനക്കാർക്ക് എതിരെ നരഹത്യ ചുമത്തി പോലീസ് കേസെടുത്തു. പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ഇന്നലെയായിരുന്നു അബ്ദുൽ ലത്തീഫിനെ ബസ് ജീവനക്കാർ . ബസ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് ഓട്ടോറിക്ഷ തടഞ്ഞു മർദിച്ചത് .
മർദ്ദനമേറ്റതിന് പിന്നാലെ തന്നെ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ പോയിരുന്നു ,ഇവിടെ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മർദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മഞ്ചേരി തിരൂർ റൂട്ടിലോടുന്ന പി ടി ബി ബസ്സിലെ ജീവനക്കാരായ നിഷാദ്, സിജു, സുജീഷ് എന്നിവരെയാണ് പോലീസ് നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.