തിരുവനന്തപുരം: തന്റെ പെൺസുഹൃത്തായ ഫർസാനയോട് സ്നേഹമല്ല മറിച്ച് പകയായിരുന്നു എന്ന പുതിയ വെളിപ്പെടുത്തലുമായി ഞ്ഞാറമൂട് കൂട്ടക്കൊലപാതകകേസ് പ്രതി അഫാൻ. ഫർസാന പണയം വെക്കാൻ നൽകിയ മാല തിരികെ ചോദിച്ചതിനുള്ള പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചെതന്നും അഫാൻ പറഞ്ഞു .
അഫാന് മാല നല്കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. കൂടാതെ പണയത്തിൽ വെച്ച മാല തിരികെ എടുപ്പിക്കാനായി ഫർസാന പ്രതിക്ക് സമ്മർദ്ദം നൽകിയിരുന്നു.ത് ഫര്‍സാനയോട് തനിക്ക് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് അഫാന്റെ മൊഴി. ബന്ധുക്കളായ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷമാണ് അഫ്ന ഫർസാനയെ കൊലപ്പെടുത്തുന്നത്. പ്രതിയുടെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് തുടർന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നു .