ജയ്പൂര്‍: ഭാര്യയുടെ ലിവിങ് ടുഗതര്‍ പാര്‍ട്ണറെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. ദുംഗര്‍പൂര്‍ സ്വദേശിയായ ജിതേന്ദ്ര മീന എന്ന 30 വയസുകാരനാണ് മരിച്ചത്. ജിതേന്ദ്ര ഡിംപിള്‍ (25) എന്ന യുവതിയോടൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇതേതുടര്‍ന്നാണ് ഡിംപിളിന്റെ ഭര്‍ത്താവ് നര്‍സി ജിതേന്ദ്രനെ കുത്തിക്കൊലപെടുത്തുകയായിരുന്നു.
ജിതേന്ദ്രയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഡിംപിളും ഭര്‍ത്താവ് നര്‍സിയും ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ ദമ്പതികള്‍ ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.