സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ചു. ഗ്രാമിന് 6620 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കകള്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര ചലങ്ങളും ഡോളറിന്റെ മൂല്യവും സ്വർണവിലയെ ബാധിക്കാൻ ഇടയുണ്ട്.