സി പി സുഗതൻ
സുതാര്യത രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നവരുടെ ജീവിതം സുതാര്യമായിരിക്കണം എന്നു നമ്മളെല്ലാവരും പറയും. അവര്‍ സമ്പത്താര്‍ജിക്കുന്നത് നിയമപരമായും ധാർമികമായും ഭരണഘടനാപരമായും ശരി ആയിരിക്കണമെന്ന് നമ്മള് വാദിക്കും. മറ്റുള്ളവര്‍ എന്തുചെയ്യണമെന്ന് നമ്മള് കൃത്യമായി പറയും. പക്ഷെ നമ്മള്‍ക്കത് ബാധകമാക്കില്ല എന്നത് നമ്മള് സ്വയം ഉറപ്പാക്കും. കേരളത്തില്‍ ആരുടേയും വാക്കും പ്രവര്‍ത്തിയും മാച്ച് ചെയ്യുന്നില്ല എന്നതൊരു സാമുഹ്യ ദുരന്തമാണ്.!!
എല്ലാം പ്രഹസനമാകുന്നതും ഇതുകൊണ്ടാണ്. മറ്റുള്ളവര്‍ക്ക് നമ്മള്‍ക്ക് മൂല്യം നിശ്ചയിക്കും. പക്ഷെ അത് നമ്മള്‍ക്ക് യോജിക്കില്ല. (നരേന്ദ്ര മോദിയും കേന്ദ്രത്തിൽ ഭരിക്കുന്ന ബിജെപിയും ആർ.എസ്.എസും മാത്രമേ അഴിമതി രഹിതവും മേൽപ്പറഞ്ഞതിനു അപവാദമായിട്ടുള്ളു ). എന്തെല്ലാം ആരോപണങ്ങളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് പിണറായിയെപ്പറ്റി ബിജെപിയും, കോണ്‍ഗ്രസ്സും ഉന്നയിച്ചത്. ആരോപണങ്ങള്‍ പലതും ശരിയായിരിക്കാം. പക്ഷെ ആരോപണം ഉന്നയിക്കുന്നവര്‍ സമാനരീതിയിലോ അതിലപ്പുറമോ അഴിമതിക്കാരാണ് എന്നു തെളിയിച്ചവരാണ്.!! ജനത്തിനു അതറിയുകയും ചെയ്യാം.!!
ഇപ്പോൾ കേരളത്തിലെ എൽഡിഎഫ്/യുഡിഎഫിൽപ്പെട്ട ഉന്നതരായ രണ്ടു നേതാക്കളുടെ, ഒന്നുമല്ലാതിരുന്ന ഒരു കാലത്തെ കുടുംബ ഫോട്ടോകളും, ഇന്നവര്‍ ശത കോടികളുടെ ഉടമകളാണെന്ന് കാണിക്കുന്ന തടിച്ചു കൊഴുത്ത ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ ചിലപ്പോൾ കാണാറുണ്ട്. ഇതെങ്ങനെ സമ്പാദിച്ചു എന്നു ചോദിക്കുന്ന പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഒരു പഞ്ചായത്ത് അംഗം പോലുമാകാതെ കേരളത്തിലെ ചില ബിജെപി നേതാക്കൾക്ക് ഭാരിച്ച സ്വത്തുക്കൾ എങ്ങനെയുണ്ടായി എന്നു ജനം ചോദിക്കുന്നുണ്ട് !!!. അവിടെയാണ് മാറ്റത്തിന്റെ താക്കോൽ ഇരിക്കുന്നത്. പാർട്ടി ഏതായലും അഴിമതിയില്ലാത്ത രാഷ്ട്രീയ നേത്യത്വം കേരളത്തിൽ ഇല്ല എന്നും ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ മാറ്റം ഉണ്ടായേനേ എന്നും നമുക്കറിയാം.
എൽഡിഎഫും യുഡിഎഫും കേരള ബിജെപിയും പരസ്പരം അഴിമതി ആരോപിക്കുമ്പോള്‍ ജനങ്ങള്‍ക്കറിയാം കേരളത്തിലെ മൂന്നു കുട്ടരും അഴിമതിയുടെ അപ്പോസ്തലന്മാരാണന്നത്. അതുകൊണ്ട് ജനങ്ങള്‍ മറ്റു കാര്യങ്ങള്‍ തുലനം ചെയ്തു തമ്മില്‍ കൊള്ളാവുന്നവരെ തെരഞ്ഞെടുക്കുകയാണ് പതിവ്. അങ്ങനെയാണ് എൽഡിഎഫ്/ യുഡിഎഫ് ഇവിടെ മാറി മാറി ഭരിച്ചുകൊണ്ടിരുന്നതു.
ഒന്നാം പിണറായി കാലത്ത് അഴിമതി ഒട്ടും കുറവായിരുന്നില്ല. എന്നിട്ടും പിണറായിക്കു തുടര്‍ഭരണം കിട്ടിയത് എന്തുകൊണ്ട് എന്ന ചോദ്യം വരും. അതു കേരളത്തിന്റെ മനസറിഞ്ഞു രാഷ്ട്രീയ കുത്തിതിരിപ്പ് നടത്തി വോട്ടു തേടാൻ സിപിഎമ്മിനു പ്രാഗല്ഭ്യം മറ്റു പാർട്ടികളെക്കാൾ കുടും എന്ന ഒറ്റ കാരണം കൊണ്ടാണ്. പിണറായി ഇക്കാര്യത്തിൽ ബഹു മിടുക്കനുമാണ്. അതാണവരുടെ സ്വത്ത്.
കൊല്ലത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പുതിയ അടവുകൾ വരുന്നു. ആശയങ്ങൾ വരുന്നു. അഭ്യാസങ്ങൾ വരുന്നു. അജണ്ട അവർ സെറ്റ് ചെയ്യുന്നു. പഴയ കാര്യങ്ങൾ ജനങ്ങൾ ഓർക്കാതെയിരിക്കാൻ എല്ലാ ശ്രമവും പാർട്ടി നടത്തുന്നുണ്ടു. അതാണ് കൊല്ലം സമ്മേളനത്തിന്റെ മുഖമുദ്ര. പൊതുവെ കേരളത്തിലെ ജനങ്ങളും അഴിമതി പ്രോൺ ആയതുകൊണ്ട് അതൊന്നും ജനങ്ങൾക്ക് വിഷയമല്ല. പുതിയത് വല്ലതും നക്കാൻ കൊടുത്താൽ അവർ വീഴും. അതാണ് മലയാളിയുടെ നക്കൽ രാഷ്ട്രീയം.