ചെറുതും വലുതുമായ ഒരുപിടി ചിത്രങ്ങളിലൂടെ വന്ന താരമാണ് ഉണ്ണി മുകുന്ദൻ എങ്കിലും മല്ലു സിംഗ് എന്ന ചിത്രത്തിലൂടെയാണ് നടന്റെ ഭാഗ്യം തെളിഞ്ഞത്. ശേഷം നായകനായും പ്രതിനായകനായും ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാനും ഉണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ ചെയ്ത മൂന്ന് കഥാപാത്രങ്ങളുടെ ഓർമകളുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. വിക്രമാദിത്യന്, മാളികപ്പുറം, അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഫോട്ടോയാണ് ‘ഓര്‍മകള്‍’ എന്ന തലക്കെട്ടോടെ ഉണ്ണി മുകുന്ദന് പോസ്റ്റ് ചെയ്തത്.
നിരവധി പേരാണ് പോസ്റ്റിനു താഴെ കമ്മന്റുകളുമായി എത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന ചിത്രവും അതിലുപരി സമീപദിവസങ്ങളിലായി ഒരുപാട് വിമർശങ്ങളും നേടിയ ചിത്രമായ മാർക്കയുടെ നിർമ്മാതായ ഷെരീഫ് മുഹമ്മതും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു , മാത്രമല്ല ഈ കമ്മന്റ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു . ”Movie Charactors ? Influencers ?” എന്നാണ് ഷെരീഫ് മുഹമ്മദ് പങ്കുവെച്ചിരിക്കുന്ന കമന്റ്.
എന്നാൽ ഈ കമ്മറ്റിന് താഴെ ‘മാര്‍ക്കോ രണ്ടാം ഭാഗം ഉപേക്ഷിക്കരുത്’, ‘മാര്‍ക്കോ 2 ഉറപ്പായും വരണം’ തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ വൈലൻസിനു നേരെ ഒരുപാട് പേർ വൻ വിമര്ശങ്ങളുമായി രംഗത്തെത്തിയതോടെ ഷെരീഫ് മുഹമ്മദ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിക്കുകയായിരുന്നു.