ദുബൈ: യുഎഇയില്‍ ശൈത്യകാലം അവസാനിക്കുന്നു. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയാണ് തണുപ്പ് കാലം അവസാനത്തിലെത്തിയതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെയോടെ രാജ്യത്ത് വസന്തകാലത്തിന് സമാനമായ അന്തരീക്ഷത്തിന് തുടക്കമാകും.
പകല്‍ സമയവും രാത്രി സമയവും 12 മണിക്കൂര്‍ വീതമായിരിക്കും. പതിയെ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം കൂടുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
അതേ സമയം ഇന്ന് താപനിലയില്‍ കുറവ് വരാനും നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ മേഖലകളിലും ദ്വീപുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. നേരിയത് മുതല്‍ ഇടത്തരം കാറ്റിനും സാധ്യതയുണ്ട്. അല്‍ സില, അല്‍ റുവൈസ് മേഖലകളില്‍ ഇന്ന് പുലര്‍ച്ചെയോടെ മഴ ലഭിച്ചിരുന്നു.