ആഴപ്പുഴ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ തൃക്കണ്ണന്‍ കസ്റ്റഡിയില്‍. ഹാഫിസ് എന്നാണ് യഥാര്‍ത്ഥ പേര്. ആലപ്പുഴ ഇരവുകാട് സ്വദേശിയാണ് ഹാഫിസ്. സൗത്ത് പോലീസാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നല്കി റീല്‍സ് എടുത്ത് കൂടെ കൂട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെവ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ആളാണ് തൃക്കണ്ണന്‍ എന്ന പേരില്‍ ഉള്ള ഹാഫിസ്. ഒരാഴ്ച മുന്‍പ് ഇന്‍സ്റ്റഗ്രം ഇന്‍ഫ് ജുനെദിനെയും സമാനമായ കേസില്‍ അറസറ്റ് ചെയ്തിരുന്നു.