ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ പ്രിത്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി . ഡബിൾ മോഹൻ എന്ന മറയൂരിലെ ചന്ദനക്കള്ളകടത്തുകാരനായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. സമീപകാല പ്രഥ്വിരാജ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ദിവസം ചിത്രീകരിക്കുകയും, മുടക്കു മുതലുള്ളതുമായ ചിത്രം കൂടിയാണ് ‘വിലായത്ത് ബുദ്ധ’. ചിത്രത്തിന്റെ ചില ആക്ഷൻ ഭാഗങ്ങൾ ചിത്രിക്കരിയ്ക്കുന്നതിനിടെ പ്രഥ്വിരാജിൻ്റെ കാലിനു പരിക്കു പറ്റിയതോടെ ചിത്രം ഇടക്ക് ബ്രേക്കു ചെയ്യേണ്ടിവന്നു.
പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് സിനിമ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിത്വിരാജിനെ കൂടാതെ ഷമ്മി തിലകനും ചിത്രത്തിൽ ഒരു ലീഡ് റോളിൽ എത്തുന്നുണ്ട്. അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം,, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണു ചിത്രത്തിലെ നായിക. എഴുത്തുകാരനായ ജി. ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.