ലക്നൗ: ഉത്തര്‍പ്രദേശില്‍ ഹൈന്ദവ ദൈവമായ മഹാ വിഷ്ണുവിന്റെ അവതാരങ്ങളുള്ള ഉരുളക്കിഴങ്ങിനെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തിലാണ് രൂപത്തെ ശ്രീരാമ വിഗ്രഹത്തിനടുത്തായി പ്രതിഷ്ഠിച്ചത്. ഭഗവാന് കല്‍ക്കി സംഭാലില്‍ അവതരിക്കാന്‍ പോകുന്നതിന്റെ അടയാളമാണ് ഈ ഉരുളക്കിഴങ്ങെന്നാണ് ക്ഷേത്രത്തിലെ തന്ത്രി പറയുന്നത്.
ബറേലിയിലെ കൈമ ഗ്രാമത്തിലെ കര്ഷകന് രാം പ്രകാശിന്റെ വയലില്‍ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങാണിത്. വിഷ്ണുവിന്റെ അവതാരങ്ങളായ വരാഹം, കൂര്‍മം, മത്സ്യം, പാമ്പ് എന്നിവയുടെ രൂപങ്ങള്‍ ഉരുളക്കിഴങ്ങിലുണ്ടെന്നാണ് ഭക്തരുടെ അവകാശവാദം. നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാന്‍ ദിനംപ്രതി ക്ഷേത്രത്തിലേക്കെത്തുന്നത്.