ന്യൂഡൽഹി : കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമൻ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ , ഗവർണർ രാജേന്ദ്ര ആർലേക്കർ , ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടത്തിയത്.
കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ കെ വി തോമസ് , പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് മടങ്ങിയത്. അനൗദ്യോഗിക സന്ദർശനമായിരുന്നു നിർമല സീതാരാമന്റേത്