കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ നടത്തും. എന്‍എഫ്ഒ കാലത്ത് കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നിക്ഷേപകര്‍ക്കു നേട്ടമുണ്ടാക്കുന്നതു ലക്ഷ്യമിട്ടുള്ള പദ്ധതിയാണ നിഫ്റ്റി 500 വാല്യു 50 ടിആര്‍ഐ പ്രകാരം നിക്ഷേപിക്കുന്ന ഈ ഇടിഎഫ്. ഇടിഎഫിന്റെ കുറഞ്ഞ ചെലവ് അനുപാതവും നിക്ഷേപകര്‍ക്കു ഗുണകരമാകും.
മൂല്യധാഷ്ഠിത രീതിയിലുള്ള നിക്ഷേപ താല്പര്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്ന് ആക്സിസ് എഎംസി സിഇഒയും എംഡിയുമായ ബി ഗോപകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ അതിവേഗതം വളര്‍ന്നു കൊണ്ടിരിക്കുന്ന ഓഹരി വിപണിയില്‍ ലളിതവും ചെലവു കുറഞ്ഞതുമായ നിക്ഷേപ മാര്‍ഗമാണു തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.