കൊച്ചി : കളമശ്ശേരിയിൽ രണ്ട് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ എന്ന് സംശയം . കളമശേരിയിലുള്ള സ്വകാര്യ സ്കൂളിലെ 1 , 2 ക്ലാസുകളിലെ അഞ്ചു വിദ്യാർഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി രോഗലക്ഷണത്തെ തുടർന്ന് പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ മസ്തിഷ്ക ജ്വരമെന്ന സംശയം ഉയർന്നത്. എന്നാൽ, സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം മൂന്ന് കൂട്ടികളുടെ പരിശോധനാ ഫലം ഇന്നു പുറത്തുവരും. കുട്ടികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. . ശനിയാഴ്ച മുതലാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
കടുത്ത തലവേദനയും ഛർദ്ദിയുമാണ് മസ്തിഷ്ക ജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങൾ . രോഗബാധയെ തുടർന്ന് സ്കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. കൂടാതെ ഭക്ഷണത്തിലൂടെയും വായുവിലൂടെയു പകരുന്ന രോഗമായതിനാൽ മാസ്ക് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണം എന്ന് ഡിഎംഒ അറിയിച്ചു.