മലയാള മനസാക്ഷിയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു കോട്ടയം ഏറ്റുമാനൂരിലെ ഷൈനിയുടെയും പെൺമക്കളുടെയും കൂട്ടആത്മഹത്യ . ഭർത്താവ് നൽകിയ മാനസിക പീഡനങ്ങളും തുടർന്നുള്ള ഉപദ്രവങ്ങളും കാരണം മാനസികമായി തകർന്ന ഷൈനി തന്റെ രണ്ട് പെൺമക്കളെയും കൊണ്ട് ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തെന്നാണ് നിഗമനം.
ഇപ്പോഴിതാ ഷൈനിയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ ഷൈനിയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ഈ സിനിമ സഞ്ചരിക്കുന്നു എന്നാണ് വരുന്ന റിപ്പോർട്ടുകൾ. മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തും തൊടുപുഴയിലുമായി ഉടൻ ആരംഭിക്കുന്നു.