തിരുവനന്തപുരം: തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റിൽ രാപകൽ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ജോൺ ബ്രിട്ടാസ് എം പി . പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്ര മന്ത്രി തിരുവനതപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നതെന്നും സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
കൂടാതെ സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ തലവേദനയാണെന്നും , സുരേഷ് ഗോപി പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നൽകിയെന്ന് സമരപന്തലിൽ പറഞ്ഞ സുരേഷ് ഗോപി ആശാ വര്‍ക്കര്‍മാരെ മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണെന്നും സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിട്ടിട്ടുള്ളത് എന്നും പറഞ്ഞിരുന്നു . മന്ത്രിമാരായ വീണാ ജോര്‍ജും ശിവന്‍കുട്ടിയും വിചാരിച്ചാല്‍ നിങ്ങളെ ആ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു