ഊട്ടി : ഊട്ടിയില്‍ മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്പത്തിയഞ്ചുകാരി വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു .കടുവയാണ് ഇവരെ ആക്രമിച്ചതെന്ന് സംശയത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്. ഇന്നലെ മുതലാണ് അഞ്ജലൈ എന്ന അമ്പത്തിയഞ്ചുകാരിയെ കാണാതായത് , തുടർന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത് .
മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ഉതഗൈ വനം വകുപ്പിനെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ ഉതഗൈ നോര്‍ത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനുള്ള നടപടികളും സ്വീകരിച്ചിരുന്നു.