കൊച്ചി: കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂർവ്വ വിദ്യാർത്ഥിയെയാണ് പൊലീസ് പിടികൂടിയത്.
ആഷിക് എന്ന പൂർവ്വ വിദ്യാർത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂർവ്വ വിദ്യാർത്ഥിക്കെതിരായ തെളിവുകള്‍ ലഭിച്ചത്.