ആലപ്പുഴ : താമരക്കുളത്ത് പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ഉടമകളെ തള്ളിയ കേസിലെ പ്രതികൾ പിടിയിൽ. ചട്ടുകം കൊണ്ടാണ് പ്രതികൾ ഇവരെ ആക്ട്രമിച്ചത് . സംഭവത്തിൽ മൂന്ന് പേരാണ് പോലീസ് പിടിയിലായത് .വള്ളികുന്നം പള്ളിമുക്ക് സ്വദേശി അനൂപ്, വള്ളികുന്നം പുത്തൻചന്ത വിഷ്ണു, വള്ളികുന്നം കടുവിനാൽ വരമ്പതാനത്ത് ഷിജിൻ എന്നിവരാണ് പോലീസ് പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതികൾ താമരക്കുളത്ത് ബുഖാരി ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയുമടങ്ങുന്ന പാഴ്സൽ വാങ്ങുന്നത്. ഒരുമണിക്കൂറിന് ശേഷം മടങ്ങിയെത്തിയ സംഘം ഗ്രേവി കുറവായിരുന്നുവെന്ന് പറഞ്ഞ് ബഹളം വെക്കുകയും ഉടമക്കളെയും ബന്ധുക്കളെയും മർദ്ധിക്കുകയായിരുന്നു. കൂടാതെ ഹോട്ടലും ഇവർ തല്ലിത്തകർത്തിരുന്നു . ആക്രമണത്തിന് ശേഷം സംഘം കടന്നു കളയുകയായിരുന്നു . ഒടുവിൽ മാവേലിക്കര ഭാഗത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിനു ശേഷം ഇന്നലെ വൈകിട്ട് ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.