പ്രിത്വിരാജ് , പ്രഭാസ് ,ശ്രുതിഹാസൻ തുടങ്ങിയ വൻ താരനിരയെ മുൻനിർത്തി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു സലാർ. റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ചിത്രം 500 കോടി കളക്ഷൻ നേടിയിരുന്നു. പൃഥ്വിരാജ് ഉള്ളതുകൊണ്ട് തന്നെ മലയാളികൾക്കിടയിൽ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു. കൂടാതെ കെജിഎഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം കൂടിയായിരുന്നു സലാർ. ഇപ്പോഴിതാ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് .
മാർച്ച് 21 ന് റീറിലീസ് ആകുന്ന സാലറിന്റെ അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിൽ 23,700 ടിക്കറ്റുകൾ വിറ്റുപോയെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
700 കോടിക്ക് അടുത്താണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. വൻ ഹൈപ്പുകളോടെ എത്തിയ ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര അഭിപ്രായമായിരുന്നു നേടിയത്.സലാർ ഇന്ത്യയിൽ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. രവി ബസൂർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരുന്നത്.