ബെംഗളൂരു: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഹിന്ദി ഭാഷയെക്കുറിച്ചുള്ള പരാമർശത്തിനെതിരെ പ്രകാശ് രാജ് .’നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല, നമ്മുടെ മാതൃഭാഷയെയും നമ്മുടെ സാംസ്കാരിക സ്വത്വത്തെയും ആത്മാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്.
ആരെങ്കിലും ദയവായി ഇത് പവന് കല്യാണിന് വിശദീകരിക്കുക,എന്നാണ് പ്രകാശ് രാജ് എക്സിൽ കുറിച്ചത് . ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് സാമ്പത്തിക നേട്ടങ്ങൾക്കായി അവർ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത്? അവിടെ നിന്ന് പണം ആഗ്രഹിക്കുന്നവർ ഹിന്ദി സ്വീകരിക്കുന്നില്ല എന്ന് പറയുന്നത് എന്ത് തരം യുക്തി എന്താണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു പവൻ കല്യാണിന്റെ വിമർശനം. ഇതിനെതിരെയാണ് പ്രകാശ് രാജ് എത്തിയത്.