കണ്ണൂർ: കണ്ണൂരിലെ ഇരിട്ടിയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മട്ടന്നൂർ ഉളിയിൽ സ്വദേശി ഫയാസാണ് മരിച്ചത്. ഇയാൾ മാപ്പിളപ്പാട്ട് ഗായകനാണ്. ഇരിട്ടി പുന്നാട് വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കാറില്‍ കുടുങ്ങി പോയ ഫയാസിനെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.