തൃശൂർ : തൃശ്ശൂരിൽ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ അപകടങ്ങൾ ഒരു തുടർ കഥയാകുന്ന ദേശീയപാത 544 ലെ തൃശൂർ, പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടയ്ക്കാൻ തീരുമാനമായി. രാത്രിയെന്നും പകലെന്നുമില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ജീവൻ നഷ്ടപ്പെട്ടവരും ,ഗുരുതരമായി പരുക്കേറ്റവരും നിരവധിയാണ് .
ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന പോട്ട ജംഗ്ഷൻ വഴിയുള്ള റോഡ് ക്രോസിങ് അടക്കണമെന്ന് മുൻപ് അധികാരികൾ നിർദേശിച്ചിരുന്നു എങ്കിലും ജനങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഇത് നടപ്പാക്കിയിരുന്നില്ല . എന്നാൽ അപകടങ്ങൾക്ക് ഒട്ടും കുറവ് വരാത്തതിനെ തുടർന്നാണ് ഈ പാത അടക്കാൻ തീരുമാനിച്ചത്.