2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മോര്ഗന് സ്റ്റാന്‍ലിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. 2023ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറായിരുന്നു. 2026 ആകുമ്പോള്‍ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2028ല്‍ ജര്‍മനിയെ പിന്തള്ളി 5.7 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന രീതിയില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും മോര്ഗന്സ്റ്റാന്ലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1990-ല്‍ ഇന്ത്യ ലോകത്തെ 12-ാമത്തെ സമ്പദ്വ്യവസ്ഥയായിരുന്നു. പത്ത് വര്‍ഷത്തിനപ്പുറം 2000 ആയപ്പോഴേക്കും ഇന്ത്യ 13-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ 2020 ആപ്പോഴേക്കും ഇന്ത്യ ഒമ്പതാമത്തെ വലിയ സാമ്പദ്വ്യവസ്ഥയായി മാറി. 2023 ആയപ്പോഴേക്കും ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി.