ചെന്നൈ: സംഗീത സംവിധായകൻ എ ആർ റഹമാനെ നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച റഹമാന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയാൽ മാത്രമേ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.