ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. മാർച്ച് 27 ന് തന്നെ ആഗോള റിലീസായെത്തുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, തിരക്കഥ മുരളി ഗോപിയുമാണ്.
ചിത്രത്തിൻറെ റിലീസ് നീട്ടിവയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ശ്രീഗോകുലം മൂവീസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാഗമായതിന് പിന്നാലെ ഗോകുലം ഗോപാലന് നന്ദി പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.