കോട്ടയം: പൂഞ്ഞാറിൽ മീനച്ചിലാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവുമായി വിദ്യാർത്ഥി പിടിയിലായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്ത് എത്തി ചെടി കസ്റ്റഡിയിലെടുത്തു.
35 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ അന്വേഷണവുമായി എത്തിയപ്പോഴാണ് നാട്ടുകാർ കഞ്ചാവ് ചെടി നിൽക്കുന്ന കാര്യം എക്സൈസിനോട് പറഞ്ഞത്.