തിരുവനന്തപുരം: കാസയെന്നത് ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വർഗീയവാദ പ്രസ്ഥാനമെന്നും മുസ്ലിം വിരുദ്ധതയാണ് കാസയുടെ മുഖമുദ്രയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഒരു പക്ഷത്ത് ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്.ഇവർ പറയുന്ന വര്‍ഗീയ വാദം തന്നെയാണ് ജമാത്തെ ഇസ്ലാമി കേരളത്തില്‍ നടപ്പിലാക്കുന്നത്. കൂടാതെ ആർഎസ്എസും കാസയും ശ്രമിക്കുന്നത് ഇടതു മുന്നണിയെ പരാജയപ്പെടുത്താനാണെന്നും ഒരു നാണയത്തിന്റെ ഇരുമുഖങ്ങളുമാണെന്ന് ഇവരെന്നും ഗോവിന്ദന് പറഞ്ഞു.