‘എമര്‍ജന്‍സി’ എന്ന കങ്കണ റണൗട്ടിന്റെ സിനിമയുടെ വിശേഷങ്ങൾ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. പിന്നാലെ താരത്തിന്റെ അഭിനയത്തെക്കുറിച്ചും സിനിമയെ കുറിച്ചും സമൂഹമാധ്യമത്തില്‍ സന്ദേശങ്ങൾ നിറയുകയാണ്.
ട്രോളായും മീമായും ചിത്രങ്ങളുമൊക്കെയായി പലരും ‘എമര്‍ജന്‍സി’യെ കുറിച്ച് നല്ലതും അല്ലാത്തതുമായ ഒട്ടനവധി സന്ദേശങ്ങൾ നൽകുന്നുണ്ട്. എന്നാൽ അതിൽ ഒരു പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്, ഒരു വ്യക്തി നൽകിയ പ്രതികരണത്തിൽ ചിത്രം ഓസ്കർ നേടണമായിരുന്നു എന്നതാണ് പറയുന്നത്. ഈ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ടിന് നടി തന്റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ നല്കിയ മറുപടിയാണ് ശ്രദ്ധേയം.
“അമേരിക്ക അതിന്റെ സ്ഥായിയായ മുഖം അംഗീകരിക്കാൻ താല്പര്യപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവർ ഏതു തരത്തിൽ ഭീഷണിപ്പെടുത്തി അടിച്ചമർത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നുവെന്ന് എമര്‍ജന്‍സിയില്‍ തുറന്നുകാട്ടപ്പെടുന്നു. അവരുടെ സില്ലി ഓസ്കാര്‍ അവര്‍ തന്നെ വച്ചോട്ടെ. നമ്മുക്ക് ദേശീയ അവാർഡുണ്ട്” എന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്.