തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കും. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. അനുജന് അഹ്സാന്, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
മൂന്ന് ദിവസത്തേക്ക് നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന് അഹ്സാന്, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന് കൊലപ്പെടുത്തിയത്.