മുംബൈ : എംമ്പുരാന്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകർക്കിടയിലും സിനിമ പ്രേമിക്കൾക്കിടയിലും ഒരോദിവസവും ആവേശം വർധിച്ചുകൊണ്ടിരിക്കുകയാണ്. റിലീസ് തീയതി പ്രഖ്യാപ്പിച്ചതോടെ സിനിമയുടെ ഹൈപ്പും ഏറെയാണ് . ഇപ്പോഴിതാ മലയാളികളെ പോലെ തന്നെ ആവേശത്തിൽ എത്തിയിരിയക്കുകയാണ് അമേരിക്കൻ നടനും സംഗീതജ്ഞനുമായ അലക്സാണ്ടർ ലിയോനാർഡ് ഒ’നെല്‍. ഒരു പക്ഷെ ഈ പേര് പറഞ്ഞാൽ ആളെ പിടികിട്ടണം എന്നില്ല, പൃഥ്വിരാജ് നായകനായി 2012ല്‍ പുറത്തിറങ്ങിയ ഉറുമി എന്ന ചിത്രത്തിലെ വാസ്കോ ഡ ഗാമയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ എന്ന പറഞ്ഞാൽ ഇദ്ദേഹത്തെ എല്ലാവരും അറിയും .
എംമ്പുരാനിൽ റോബര്‍ട്ട് മക്കാര്‍ത്തി എന്ന കാഥാപാത്രമാണ് ഇദ്ദേഹം കൈകാര്യം ചെയുന്നത്. ലൂസിഫറിൽ ഖുറേഷി അബ്രാം എന്ന പേര് ആദ്യം കേൾക്കുന്നതും അലക്സ് ഒ’നെല്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് മക്കാര്‍ത്തിയാണ്. മാർച്ച് 27 ന് റിലീസാകുന്ന ചിത്രത്തിന് ആശംസകൾ ഒരു വിഡിയോയോയിലൂടെ അറിയിച്ച അലക്സ് ഒ’നെല്‍ സിനിമ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. മദ്രാസ് പട്ടണം, ജോക്കര്‍,ഏ വതന്‍ മേരെ വതന്‍, ഖുഫിയ, ആര്യ എന്നി ചിത്രങ്ങളിലും ഒ’നെല്‍ അഭിനയിച്ചിട്ടുണ്ട് .