കൊച്ചി :ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴിനൽകാൻ താല്പര്യം ഇല്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. റിപ്പോർട്ട് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചതോടെ കമ്മറ്റിക്ക് മുമ്പിൽ മൊഴി നൽകിയ പല ചലച്ചിത്രപ്രവർത്തക്കാരും പിന്നീട് പൊലീസിന് മൊഴി നൽകാൻ വിസമ്മതിക്കുകയായിരുന്നു .
ഈ സാഹചര്യത്തിലാണ് ഹൈകോടതിയുടെ ഈ ഉത്തരവ്. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റ്ന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.