ന്യൂഡൽഹി : ഒമ്പത് മാസത്തെ നീണ്ട ദൗത്യത്തിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടക്കയാത്ര ആരംഭിക്കുമ്പോൾ സുനിത വില്യംസിന് കത്തെഴുതി പ്രധാന മന്ത്രി നരേന്ദ്ര മോദി. “താങ്കൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു,” 1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. “നിങ്ങളുടെ തിരിച്ചുവരവിന് ശേഷം, നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരില്‍ ഒരാള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് സന്തോഷകരമായിരിക്കും.”
പ്രധാനമന്ത്രി സന്ദേശത്തിൽ എഴുതി. കൂടാതെ സുനിത വില്യംസിന്റെ കുടുംബത്തെയും പ്രധാനമന്ത്രി ആദരിച്ചു.2016-ൽ അമേരിക്കയിൽ വെച്ച് അന്തരിച്ച പിതാവ് ദീപക്ഭായിയുമായുള്ള കൂടിക്കാഴ്ചയും അദ്ദേഹം അനുസ്മരിച്ചു. അതേസമയം ഇന്ന് ന്യൂയോര്‍ക്ക് സമയം പുലര്‍ച്ചെ 1:05 ന് സുനിത വില്യംസും ബുച്ച് വില്‍മോറും മറ്റ് രണ്ട് ക്രൂ അംഗങ്ങളുമുള്ള ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ഐഎസ്എസില്‍ നിന്ന് വേര്‍പെടുത്തി. കാപ്സ്യൂള്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ച് അന്തരീക്ഷത്തിലൂടെ താഴേക്ക് പതിക്കുകയും മാർച്ച് 19 ന് പാരച്യൂട്ടുകളുടെ സഹായത്തോടെ പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ ഫ്ളോറിഡ തീരത്ത് ഇറങ്ങുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.