ന്യൂഡൽഹി: കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടകൊണ്ട് ബഹിരാകാശത്തു നിന്നും സുരക്ഷിതരായി മടങ്ങിയെത്തിയ സുനിതാവില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ജന്മനാടും. ജന്മനാടായ ഗുജറാത്ത് ജുലാസന്‍ ഗ്രാമത്തിൽ പടക്കം പൊട്ടിച്ചാണ് നാട്ടുകാര്‍ സുനിതയുടെ മടങ്ങി വരവ് ആഘോഷിച്ചത്. കൂടാതെ സംഘം സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തിയിരുന്നു.
ഒമ്പതു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് പുലർച്ചെയാണ് സുനിത വില്യംസും സംഘവും ഭൂമിയിലെത്തിയത്.ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവർക്കൊപ്പം നിക് ഹേഗ്,അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും ഭൂമിയിലേക്കുള്ള മടങ്ങി എത്തിയിരുന്നു. അതേസമയം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്ലംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശവും അയച്ചിരുന്നു.