സംസ്ഥാനത്തെ സ്വർണ വില പുതിയ സർവകാല റെക്കോർഡിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,290 രൂപയും പവന് 66,320 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 113.10 രൂപ, 8 ഗ്രാമിന് 904.80 രൂപ, 10 ഗ്രാമിന് 1,131 രൂപ, 100 ഗ്രാമിന് 11,310 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,13,100 രൂപ എന്നതാണ് നിരക്ക്.
ആഗോള സ്വർണ്ണ വ്യാപാരം ബുധനാഴ്ച്ച രാവിലെ ചെറിയ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 2.56 ഡോളർ (0.08%) ഉയർന്ന് 3,035,.41 ഡോളർ എന്നതാണ് നിരക്ക്. ഇന്നലെ രാജ്യാന്തര സ്വർണ്ണ വില ചരിത്രത്തിലെ പുതിയ ഉയരം കുറിച്ചു. ട്രോയ് ഔൺസിന് 3,038 ഡോളർ വരെയാണ് വില കുതിച്ചത്.