നാഗ്പൂര്‍: കഴിഞ്ഞ തിങ്കളാഴിച്ച നാഗ്പൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഫാഹിം ഷമീം ഖാൻ പൊലീസ് പിടിയിൽ . സംഘർഷത്തിന് മുൻപ് ഇയാൾ പ്രദേശത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു . ഈ പ്രസംഗമാണ് പിന്നീട് ആക്രമണത്തിനും ,സംഘർഷത്തിനും കാരണമായതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
സംഘർഷത്തിൽ ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,200 പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ സംഭവത്തിൽ 60 പേരെ ഇതുവരെ അറസ്റ്റും ചെയ്തിട്ടുണ്ട്. സംഘർഷത്തിനിടെ കലാപകാരികള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായും ഉപദ്രവിച്ചതായി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. സംഘർഷമുണ്ടായ പ്രദേശത്ത് നിലവിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് .