കോട്ടയം: ക്ഷേത്രഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടീമിലെ ഹെഡ് സർവേയർ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ഉതിയറമൂല കാട്ടായിക്കോണം പടിഞ്ഞാറ്റേതില്‍ ആർ. സുരേഷ്കുമാർ(50) ആണ് മരിച്ചത്. ഡെപ്യൂട്ടേഷനില്‍ ബോർഡില്‍ പ്രവർത്തിച്ചുവരികയായിരുന്നു.
ദേവസ്വം ബോർഡിന്റെ ഭൂമിയില്‍ അനധികൃത കൈയേറ്റം കണ്ടെത്തിയിരുന്നു. സ്വയം ഒഴിയാത്തതിനാല്‍ തിങ്കളാഴ്ച രാവിലെ ഒഴിപ്പിക്കാനായി എത്തിയ സംഘത്തിലെ അംഗമായിരുന്നു സുരേഷ്കുമാർ. ക്ഷേത്രദർശനത്തിന് ശേഷം മതിലിന് പുറത്തിറങ്ങിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.