തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.
കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിൻ്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതാണ് പൊലീസ്. ആദർശിനെ കരുതൽ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം. ആ സമയം അവിടെ ഉണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതൽ കസ്റ്റഡിയിലെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. എന്നാൽ ഉത്സവം കാണാനെത്തിയതാണ് താൻ എന്നായിരുന്നു അർജുന്റെ വിശദീകരണം.