എറണാകുളം : എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ പുറത്തിറങ്ങുമ്പോൾ ഗസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമ പ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് നിർദേശിച്ചതായും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിങ്ങൾ ആരാ, ആരോടാണ് സംസാരിക്കുന്നത്, വളരെ സൂക്ഷിച്ച് സംസാരിക്കണം, മാധ്യമം ആരാണ്, ജനങ്ങളാണ് വലുത്, സൗകര്യമില്ല ഉത്തരം പറയാൻ തുടങ്ങിയ കാര്യങ്ങൾ ആക്രോശിച്ചായിരുന്നു സുരേഷ് ഗോപി ഇന്നലെ ക്ഷുഭിതനായി മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്.
ഇതിൽ മാധ്യമപ്രവർത്തകർ സുരേഷ്ഗോപിയോട് പ്രതികരണം തേടി എത്തിയിരുന്നു എങ്കിലും അദ്ദേഹം അതും അവഗണിച്ചിരുന്നു . ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ സുരേഷ് ഗോപി വിലക്കിയത്. അതേസമയം ഇന്നലെ പ്രത്രപ്രവർത്തക യൂണിയൻ സുരേഷ് ഗോപിയെ വിമർശിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു