തിരുവനന്തപുരം: ഏപ്രിൽ ഒന്നാം തീയ്യതി ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പി സി ജോർജ് . ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങും എന്നും പി സി ജോർജ് പറഞ്ഞു.
അതിരൂപത വികാരി ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ജോർജ് തോമസ് എന്നിവരെയായിരുന്നു ജയ് ശ്രീറാം വിളിച്ചെത്തിയ ഒരു സംഘം ആക്രമിച്ചത്. ഒരു കൂട്ടം കത്തോലിക്ക വിശ്വാസികൾ ജബൽപൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടെയായിരുന്നു വിഎച്ച്പി പ്രവർത്തകർ അക്രമം നടത്തിയത് . അതേസമയം ഈ ആക്രമണങ്ങളെല്ലാം പോലീസുകാരുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു എന്നാണ് മർദ്ദനമേറ്റ വൈദികർ പറഞ്ഞത് .