എറണാകുളം: പെരുമ്പാവൂരിൽ മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴില്‍ പീഡനത്തിന്റെ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ച് തൊഴില്‍ വകുപ്പ്. കെല്‍ട്രോ എന്ന സ്ഥാപനത്തിലാണ് തൊഴില്‍ പീഡനം നടന്നത്. കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്കില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് കെല്‍ട്രോ. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവിടെയെത്തി പരിശോധന നടത്തി.
ടാർഗറ്റ് തികയ്ക്കാത്തതിനാല്‍ ജീവനക്കാർക്ക് നേരെ പീഡനമെന്ന് ആരോപണം. കഴുത്തില്‍ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജീവനക്കാരെ നഗ്നരാക്കി മർദിക്കുന്നതു ദൃശ്യങ്ങളില്‍ ഉണ്ട്.
വീടുകളില്‍ സാധനങ്ങള്‍ വില്പന നടത്തുകയാണ് കമ്പനി ചെയ്യുന്നത്. ടാർഗറ്റ് അച്ചീവ് ചെയ്യാൻ കഴിഞ്ഞില്ലെങ്കില്‍ കടുത്ത പീഡനമാണ് നേരിടേണ്ടിവരുന്നത്. എറണാകുളം ജില്ലാ ലേബർ ഓഫീസർ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നല്‍കുമെന്നും തൊഴില്‍മന്ത്രി പറഞ്ഞു. മനുഷ്യത്വമില്ലാത്ത പ്രവർത്തിയാണ് നടത്തിയത്. ഇതിനെതിരെ അടിയന്തരമായി കർശനനടപടിയുണ്ടാകുമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.